/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins റൂം നമ്പർ 306 - ║കുത്തിക്കുറിപ്പുകൾ║

റൂം നമ്പർ 306

സ്ഥലം: ഷാർജ/ സമയം:ബിഫോർ കൊറോണ

തലേന്ന് വൈകുന്നേരം ദുബായ് റേഡിയോ ചാനലിൽ പരിപാടിക്ക് പോകുമ്പോഴാണ് വിശ്വൻ സാർ എനിക്ക് ഹോട്ടലിലെ ലൊക്കേഷൻ അയച്ചു തന്നത്. ഞാൻ കോഴിക്കോട് കൂടെ ഉണ്ടാവുമ്പോഴും നവരാത്രി പ്രോഗ്രാമിന് ദുബായിലേക്ക് വരാറുണ്ട്. പിറ്റേന്ന് വെള്ളിയാഴ്ച ആയതിനാൽ ഞാൻ റൂമിലേക്ക് വരാമെന്നു പറഞ്ഞു. ഇവിടെ അങ്ങനെയാണ്. നാട്ടിലെ പോലെ തോന്നിയ പോലെ ലീവ് കിട്ടില്ല. ഇനിയിപ്പോ കിട്ടണമെങ്കിൽ തന്നെ വല്യ പൊസിഷനിലായിരിക്കണം. ആറ്റു നോറ്റു കിട്ടുന്ന വെള്ളിയാഴ്ചയാണ് ഏക ആശ്വാസം.

ലൊക്കേഷൻ മാപ്പിൽ നോക്കിയപ്പോ മെട്രോ റാഷിദിയ ഇറങ്ങിയാലും ഒരുപാട് പോവാനുണ്ട്. ബസ്സിലാണെങ്കിൽ ഒന്നര മണിക്കൂറും കാറിലാണെങ്കിൽ അര മണിക്കൂറും. ഇവിടെ എല്ലാവരും ടാക്സി പരമാവധി ഒഴിവാക്കും. ടാക്സി പിടിക്കാൻ മടിച്ചിട്ട് പൊള്ളുന്ന ചൂടിൽ നടന്നു പോകുന്നവരുമുണ്ട്. അങ്ങനെ രാവിലെ തന്നെ കുളിച്ചു റെഡിയായി നേരെ മെട്രോ സ്റ്റേഷനിലേക്ക് വിട്ടു. വെള്ളിയാഴ്ചകളിൽ മെട്രോ രാവിലെ പത്ത് മണി മുതലാണ് എന്നതാണ് അടുത്ത പ്രത്യേകത. രണ്ടും കല്പിച്ച് സ്റ്റേഡിയം മെട്രോയിലിറങ്ങി ടാക്സി പിടിച്ചു നേരെ ഷാർജ ഹോട്ടലിലേക്കു യാത്ര തുടങ്ങി. ഗൂഗിൾ ചേച്ചി പറഞ്ഞ പോലെ കൃത്യം അര മണിക്കൂറിനുള്ളിൽ ഷാർജ ഹോട്ടലിനു മുന്നിലെത്തി. കാറിൽ നിന്നിറങ്ങി നേരെ റീസെപ്‌ഷനിലേക്ക് നടന്നു. നടക്കുമ്പോൾ തന്നെ വിശ്വൻ സാറെ വിളിച്ചു താഴെ എത്തിയിട്ടുണ്ടെന്നു പറഞ്ഞപ്പോ റീസെപ്‌ഷനിൽ റൂം നമ്പർ 306 പറഞ്ഞാൽ മതി കാണിച്ചു തരുമെന്ന് പറഞ്ഞു. അങ്ങനെ റിസെപ്ഷനിൽ എത്തിയപ്പോ അവിടെ ഒരു ആഫ്രിക്കൻ ചേട്ടനെയായിരുന്നു കണ്ടത്. ഒരു ഫോൺ കോളിലായത് കൊണ്ട് ഫോണിലെ മാപ്പ് നോക്കി ഹോട്ടൽ ഇത് തന്നെയല്ലേ എന്ന് ഒന്നുകൂടി ഉറപ്പിച്ചു.

“excuse me, how may i help you sir”

hai good morning, i would like to meet Mr. Kaithapram Viswanathan staying in this hotel”

Sorry, Could you please tell his name once again..

Kaithapram viswanathan

one moment, let me check that for you sir.

Oh Sorry,we dont have anyone staying here in this name sir.

ഈശ്വരാ.അപ്പൊ ഇതല്ലേ ഹോട്ടൽ..വേറെ ഹോട്ടൽ ഇത് പോലെ ഉണ്ടോ..ഇവിടെ ചിലപ്പോൾ അങ്ങനാ ചിലപ്പോ കൺമുന്നിൽ കാണുന്ന ഹോട്ടലിലേക്ക് പോവണമെങ്കിൽ പഞ്ചായത്ത് മുഴുവൻ രണ്ട് റൗണ്ട് ചുറ്റണം. നേരെ വിശ്വൻ സാർ തന്ന നമ്പറിൽ വിളിച്ചു ഇവിടെ ഉള്ളവൻ ഇങ്ങനെ ഒരാൾ ഇവിടെ ഇല്ല എന്നാണ് പറയുന്നത് എന്ന് പറഞ്ഞു.

“നീ സ്ഥലം മാറിയോ..”

“ഇല്ല സാർ. സാർ അയച്ച ലൊക്കേഷനിൽ തന്നെയാണ് വന്നത്”

അവനോട് റൂം നമ്പർ 306 തന്നെ ആണെന്ന് പറ.

excuse me, can you check who is staying in room number 306,

let me check..I can find one കെന്നഡി വിസ്-വനധാൻ in 306.i couldnt find that name in this room,
may be he is staying in some other hotel sir.

sorry, he is not canadian he is from India, Kerala 🙄

could you please show me your monitor so that i can search the name in your list.

sure sir, see the person in room number 306.

അപ്പോഴേക്കും സാറിന്റെ കോൾ… എന്തായി കിട്ടിയോ.. ഇല്ലെങ്കിൽ നീ താഴെ റീസെപ്‌ഷനിലിരിക്ക് ഞാൻ ഭക്ഷണം കഴിക്കാൻ വരുന്നുണ്ടെന്നു പറഞ്ഞു.

ഒക്കെ പറഞ്ഞു സ്ക്രീനിലേക്ക് നോക്കുമ്പോൾ ഞാൻ Room No. 306 കണ്ടത് “KANNADI VISWANATHAN ” എന്നായിരുന്നു.

ചിരി വന്നെങ്കിലും ഞാൻ അവനെ അത് “കണ്ണാടി വിശ്വനാഥൻ”എന്നാണു വായിക്കേണ്ടത് എന്ന് പഠിപ്പിച്ചു കൊടുത്തിട്ട് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് എന്ന് പറഞ്ഞു കൊടുത്തപ്പോൾ സോറി ഒക്കെ പറഞ്ഞിട്ടാണ് വിട്ടത്.ഈ കഥ വിശ്വൻ സാറോട് പറഞ്ഞപ്പോ റൂമിൽ നിന്നും എല്ലാവരും ഒരേ ചിരിയായിരുന്നു. 😄👍🏻

About the author

Leave a Reply

Your email address will not be published. Required fields are marked *