/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins ദാസനും വിജയനും - ║കുത്തിക്കുറിപ്പുകൾ║

ദാസനും വിജയനും

ദിവിൻ  ദാസ്, നൃത്ത വിസ്മയങ്ങളിലെ ചടുല താള ലയ ഭാവങ്ങൾ കൊണ്ട് വഴിയേ പോകുന്ന പെൺപിള്ളേരെ വരെ കറക്കി എടുത്ത് തന്റെ ഫാൻ ആക്കിയ മഹാ പ്രതിഭ. കോഴിത്തരം തീരെ ഇല്ലെന്നു പറയണം. കാരണം ദിവിൻ ദാസ് നോക്കിയ പെൺപിള്ളേർ ആരും “നോ” പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ അവരെയൊക്കെ  കൊതിപ്പിച്ചു  കടന്നു കളയുന്നതാണ് സാറേ ഇവന്റെ മെയിൻ..

വെയിൽസ് കോളേജിൽ “തുള്ളി തുള്ളി തുള്ളി മഴയായി വന്താലേ” എന്ന പാട്ടിനു മെയിൻ ഹീറോ ആയി ഡാൻസ് കളിച്ചു  പിറ്റേ ദിവസം കോളേജിലെ പെണ്പിള്ളേരുടെ ഇടയിൽ വിജയ് ദേവരകൊണ്ടയായി മാറിയ സൂപ്പർ സ്റ്റാർ.അന്ന് കിട്ടിയ കൈയടിയും പ്രോത്സാഹനവും എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ വരെ ഇവനെ ആരാധിക്കുന്നത് കണ്ടാൽ  മതി അവന്റെ ലെവൽ അറിയാൻ. ഏട്ടൻ ദിവിനേട്ടന്റെ ഫ്രണ്ടാണല്ലേ എന്ന് പെൺകുട്ടികൾ ചോദിക്കുമ്പോൾ എനിക്ക്  കിട്ടുന്ന അഭിമാനം ചെറുതല്ല. ഇടയ്ക്ക് അവനോടുള്ള ചെറിയ  അസൂയ മൂത്ത് അവനു ഗേൾ ഫ്രണ്ട് ഉണ്ടെന്നു അവരോട്  ഞാൻ വെറുതെ പറയുമ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷത്തിൽ നിന്നും വിഷമത്തിലേക്കുള്ള ട്രാൻസ്ഫോർമേഷൻ കാണുമ്പോ ഒരു മനസുഖമാണ്. എന്നാലും  അവന്റെ കോളേജ് പ്രായത്തിൽ ടിക് ടോക്കും ഇൻസ്റ്റാഗ്രാംമും ഇല്ലാത്തതിൽ വലിയൊരു പ്രതിഭയെ വേണ്ട പോലെ ഉയരാൻ പറ്റാത്തതിലും എന്നെ പോലെ തന്നെ അവന്റെ ഫാന്സിനും ഇന്നും  നല്ല വിഷമമുണ്ട്.

ഏഴാം ക്ലാസ്സിൽ നിന്നും ഭവൻസിൽ ഒരേ ക്ളസ്സിലേക്ക് കയറി വന്ന മുതലാണ് . വന്ന സമയത്ത് തന്റേതായ ശൈലികൾ കൊണ്ട് നമ്മൾ  ഉഴപ്പന്മാരുടെ ഇടയിൽ ഇടം നേടിയെങ്കിലും പരീക്ഷ സമയത്ത്  ഫോൺ വിളിച്ചാൽ “ഇല്ലെടാ, ഞാൻ ഒന്നും പഠിച്ചിട്ടില്ല” എന്ന് പറഞ്ഞു പുസ്തകങ്ങളുടെ പേജ് മറിച്ചു ഫോണിൽ നമ്മളോട് സംസാരിച്ചു പരീക്ഷയ്ക്ക് ആദ്യത്തെ നാല് പേരുടെ ലിസ്റ്റിൽ വരുന്ന മൾട്ടി  ടാലന്റഡ്  ബ്ലഡി ഫൂളാണ് ഇവൻ. ഭവൻസ് കഴിഞ്ഞു വീട്ടിലെ നിര്ബന്ധ പ്രകാരം എൻട്രൻസ് കോച്ചിങ്ങിനു പോയപ്പോഴും പിന്നെ  വെയിൽസ്‌ കോളേജിലേക്ക് എത്തിയപ്പോഴും അവിടെ നിന്ന് ഒരു ദിവസം നമ്മുക്ക് വെറുതെ  പോയി ഇരുന്നു നോക്കാമെന്നു പറഞ്ഞു N I I T യിലേക്ക് പോയപ്പോഴും  അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ  നാടോടിക്കാറ്റിലെ  ദാസനും വിജയനും പോലെ എപ്പോഴും ഒരുമിച്ചാണ്.

ആ  ജൈത്ര യാത്ര നമ്മൾ തുടർന്ന് കൊണ്ടേ ഇരുന്നു നേരെ എത്തിയത് ബാംഗ്ലൂരെക്കാണു.വേണ്ടത് പോലെ  പച്ച പിടിച്ചില്ലെങ്കിലും തിരിച്ചു വന്നു നമ്മൾ  വിവിന്ദും നബീലും ജിതിൻ കെപിയും കൂടി  ഒരു കമ്പനി തുടങ്ങാൻ പച്ച കൊടി കാട്ടിയപ്പോഴും കൂടെ നിന്നവൻ. അവിടന്ന് ഞാൻ മാത്രം പ്രവാസത്തിലേക്ക് ചുവടു വച്ചപ്പോഴും യോദ്ധയിലെ അപ്പുക്കുട്ടനെ  പോലെ ദാ ഇവിടെയും എത്തി. ഒരുമിച്ച് പ്ലാൻ ചെയ്യാതെ എത്തിയായതാണെങ്കിലും വേറെ വേറെ കമ്പനിയിൽ ആണെങ്കിലും  നമ്മൾ ഇന്നും ദുബായിൽ   പിടിച്ചു നിൽക്കുന്നത് രണ്ടുപേരും ഒരേ പോലെ  ജോലിക്ക് പോകുന്നത് കൊണ്ട് മാത്രമാണ്. ” ഡാ നമക്ക് നിർത്തി നാട്ടിലേക്ക് പോയാലോ” എന്ന് ഞാൻ  പല പ്രാവശ്യം പറയുമ്പോഴും “ആ പൊയ്ക്കോ”എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു “ദിവിൻ ദാസ് പണ്ടേ ഒറ്റയ്ക്കാ” എന്ന സെന്റി കേട്ടാൽ തീരും ആ ആഗ്രഹം.

ഇവന്റെ ജീവിത കഥ ഒരു മോൺസ്റ്ററുടെ ആണെന്ന് പല പ്രാവശ്യം എനിക്ക് തോന്നിയിട്ടുണ്ട്. ജനിച്ചപ്പോ തന്നെ പുറത്തടിച്ചു എന്ന പേരിൽ 20 വര്ഷത്തിനു ശേഷം ഒരു മഴയത്ത് തിരിച്ചു അടിച്ചു പക തീർത്ത കഥയൊക്കെ പറഞ്ഞിട്ടാണ് പെൺകുട്ടികളെ വലയിലാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ഇത്രയും പക ഉള്ള മനുഷ്യനാണെങ്കിലും ആള് ശുദ്ധ മനസ്സാണ്. അതായിരിക്കാം എത്രയോ പേർ തേച്ചിട്ടു പോയിട്ടും ഇന്നും ഫീൽഡിൽ നെഞ്ചുറപ്പോടെ നിൽക്കുന്നത്. പെൺപിള്ളേരൊക്കെ തേച്ചിട്ട് പോയതാണെന്ന് പറയുമെങ്കിലും തേപ്പ് ആസ്വദിക്കുന്നതും ഒരു കലയാണ്.. അങ്ങനെ നോക്കിയാൽ ഞാനും ഒരു കലാകാരനാണ് എന്ന ട്രാക്കിലാണോ എന്ന് പോലും ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

പലപ്പോഴും ഞാൻ അവന്റെ കഴിവുകളെ ആവശ്യം പോലെ ഞാൻ  പ്രോത്സാഹിക്കുമ്പോഴും,ചെയ്തത് നന്നായി എന്ന് പറയുമ്പോഴും  നിവിൻ പൊളി പറഞ്ഞ പോലെ  ഒരാൾക്ക് കഴിവില്ലെങ്കിൽ കഴിവില്ല എന്ന് പറയണം അല്ലാതെ ആവശ്യമില്ലാതെ പ്രോത്സാഹനം തന്നു കുഴിയിൽ  ചാടിക്കുന്നവനല്ല യഥാർത്ഥ സുഹൃത്ത് എന്ന ഡയലോഗ് മാത്രമാണ് എന്നോട് പറയുന്നത്.

ജീവിതത്തിലെ ഏടുകളിൽ നിന്നും ചീന്തിയെടുത്ത ചില ഭാഗങ്ങൾ മാത്രമാണിതെന്നും ഭാവിയിൽ ഈ ഒരു പ്രതിഭയെ പറ്റി  ഒരു പുസ്തകം തന്നെ ഇറക്കേണ്ടി വരും എന്ന ചിന്തയിൽ ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ദീർഘിപ്പിക്കുന്നില്ല. നന്പൻ ,അല്ല നിഴലായി കൂടെ നിൽക്കുന്ന മച്ചാനു ഒരായിരം പിറന്നാൾ ആശംസകൾ..

(ബാക്ക്ഗ്രൗണ്ടിൽ “എൻ നന്പനെ പോൽ യാരുമില്ലേ.. ഇന്ത ഭൂമിയിലെ…”)

About the author

Leave a Reply

Your email address will not be published. Required fields are marked *