എക്സ്പോയിലെ അവസാനത്തെ ഓട്ടമാണ് നമുക്ക് പോയാലോ എന്ന് പറയുന്നത് അജിത്തേട്ടനാണ്.എന്നാ പിന്നെ കുറക്കേണ്ടെന്നു ഞാനും.പക്ഷെ രാവിലെ അഞ്ചു മണിക്ക് എണീറ്റ് പോവണം.” അമ്പലത്തിൽ സുപ്രഭാതം വയ്ക്കാനും,മേൽശാന്തിക്ക് നട തുറന്നു കൊടുക്കാനും,തമ്പുരാനെ കണി തൊഴാനും,തൃച്ചംബരം ഉത്സവത്തിന് അതിരാവിലെ എണീറ്റ് പോകുന്ന എന്നോടോ ബാല!
അങ്ങനെ പ്ലാൻ ചെയ്യുമ്പോഴാണ് വിവേകും വരുന്നുണ്ടെന്നു പറഞ്ഞത്.മൂന്നു പേരും കൂടി രാവിലെ അഞ്ചു മണിക്ക് തറവാട്ടിലേക്ക് യാത്ര തിരിച്ചു.സൂര്യൻ നേരെ ചൊവ്വേ ഉദിക്കാത്ത സമയം നേരെ ജൂബിലി പാർക്കിൽ പോയി കാർഡും കുത്തി വാം അപ്പ് ചെയ്തു സ്റ്റാർട്ട് പോയിന്റിൽ നിൽക്കുമ്പോഴും തീർക്കാനാവും എന്നൊരു പ്രതീക്ഷയുമില്ലായിരുന്നു.കണക്ക് കൂട്ടി നോക്കിയപ്പോ വീട്ടിൽ നിന്നും തളിപ്പറമ്പിലേക്കില്ല പത്ത് കിലോമീറ്റെർ.അതൊക്കെ വല്യ ദൂരായിട്ട് തോന്നുന്ന ഞാനെന്ത് കണ്ടിട്ടാണിതിന് ചേർന്നതെന്നൊരു ഐഡിയയുമില്ല.രണ്ടും കൽപ്പിച്ചു ഓടുമ്പോഴേക്കും ചെറുതായി കാലിനൊക്കെ പിടി വരാൻ തുടങ്ങി.”ശീലൂലല്ലൊ”.ദിവസവും മെട്രോയിൽ നിന്നും ഓഫീസിലേക്ക് 20 മിനുട്ട് നടക്കുന്ന ധൈര്യത്തിൽ ഓടി തുടങ്ങി.നടന്നു തുടങ്ങി.അജിത്തേട്ടൻ എന്നെ ഓടിക്കാൻ കുറേ ശ്രമിച്ചു.പറ്റുന്ന പോലെ ഓടുമ്പോഴേക്കും കിതക്കാൻ തുടങ്ങി.മുന്നിൽ നോക്കുമ്പോൾ കുറേപേർ.പിറകിലോട്ട് നോക്കുമ്പോൾ അതിലേറെപേർ.അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.”പറ്റില്ലെന്നു വിചാരിച്ചു ഒരു കാര്യവും ചെയ്യാതിരിക്കരുത്” ചെയ്യണം.കിട്ടിയാ കിട്ടി.പോയാ പോയി!
ആറ്റു നോറ്റു ആദ്യത്തെ അഞ്ചു കിലോമീറ്റെർ തീർന്നു.കാലിന്റെ ഉള്ളിലൊക്കെ പൊള്ളാൻ തുടങ്ങി.ഒന്നും ശ്രദ്ധിച്ചില്ല.”പകുതിക്കിട്ടു പോവരുതെന്ന ചിന്ത മാത്രം” വീണ്ടും ഓടിയപ്പോ മുന്നിൽ നടക്കുന്നവരൊക്കെ ഒരു വകയായി. സ്പീഡ് കുറച്ചു.ആവേശം കൂട്ടിയാൽ വെട്ടിയിട്ട വാഴത്തണ്ട് പോലെ എക്സ്പോയിൽ കിടക്കേണ്ടി വരും.ഓരോരുത്തൻ രണ്ടാമത്തെ ലൂപ്പിലാണെന്നു പിറകിലെ വരുമ്പോഴാണ് മനസ്സിലായത്.അവരൊക്കെ രണ്ടു മാസം മുന്നേ ഓടി തുടങ്ങിയെങ്കിലും നമ്മളൊക്കെ അവസാന നിമിഷം തീരുമാനിച്ചത് കൊണ്ടുമാത്രമാണ് ഫസ്റ്റ് മെഡൽ നഷ്ടമായത്😌ഓടി ഓടി ഫിനിഷ് പോയിന്റ് കണ്ടപ്പോഴെന്റളിയാ.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.ജൂബിലി പാർക്കിൽ കയറുമ്പോഴാണ് ഫിനിഷർ മെഡൽ കിട്ടുന്നത്.സ്കൂളിലോ കോളേജിലോ കോമ്പറ്റിഷൻ ഐറ്റം അല്ലാത്തത് കൊണ്ട് മിസ്സായി പോയ പല മെഡലുകൾക്കു മുന്നിൽ ആദ്യായിട്ട് അധ്വാനിച്ചു നേടിയ മെഡൽ.അഞ്ചു മിനുട്ട് നടക്കേണ്ട ദൂരം വരെ വണ്ടിയെടുത്തു പോകുന്ന ഞാൻ പത്ത് കിലോമീറ്റെർ ഓടി നടന്നു തീർത്തെന്നു പറഞ്ഞാലും അതൊക്കെ വലിയൊരു വിപ്ലവമാണ്.അതെ.”എക്സ്പോ നിരങ്ങി” സ്വന്തമാക്കിയ ജീവിതത്തിലെ ആദ്യത്തെ മെഡൽ😉✌🏻#expo2020 #expo2020dubairun
