/home/u168518277/domains/athulkwarrier.com/public_html/wp-content/mu-plugins ശരത്തേട്ടനും ഗീതാമ്മയും - ║കുത്തിക്കുറിപ്പുകൾ║

ശരത്തേട്ടനും ഗീതാമ്മയും

ഇൻസ്റ്റാഗ്രാമിലെ ഓട്ടപ്രദക്ഷിണത്തിനിടയിൽ നൈല ചേച്ചിയുടെ സ്റ്റോറിയിലാണ് ശരത്തേട്ടനെ ആദ്യായിട്ട് കാണുന്നത്. തൃശൂരിനോടുള്ള ആവേശവും തൃശൂർ ഭാഷയോടുള്ള ഇഷ്ടവും കാരണം അക്കൗണ്ടിൽ കയറി ഓരോ പോസ്റ്റും നിരീക്ഷിക്കുമ്പോഴാണ് ‘അമ്മ ഗീതാമ്മയെ കൂട്ടി മണാലിയിലേക് പോയ കഥകൾ.അച്ഛൻ എം കെ രാമചന്ദ്രൻ സാറുടെ കഥകൾ. കലാമണ്ഡലം ഗോപി ആശാന്റെ കൂടെ കഥകളി.ഗുരുവായൂരിൽ അവതരിപ്പിച്ച കൃഷ്ണനാട്ടം. ഗുരുവായൂരപ്പന്റെ തന്ത്രിയുടെ കൂടെയുള്ള ഇന്റർവ്യൂ. വടക്കുംനാഥന്റെ മുന്നിലുള്ള വീഡിയോസ്. തേക്കിൻകാട് മൈതാനത്തിലെ വൈകുന്നേരങ്ങളിലെ ലൈവ്.വ്യാഴാഴ്ചകളിലെ ഗുരുവായൂരമ്പലത്തിലെ ലൈവ്. എല്ലാം കൊണ്ടും” ഫുൾ ഓൺ ഫുൾ പവർ”. വൈകുന്നേരങ്ങളിൽ തേക്കിൻകാട് മൈതാനത്തിരുന്നു വരുന്ന ലൈവിലാണ് നന്നായി പരിചയപ്പെടുന്നത്. വ്യാഴാഴ്ച ആണെങ്കിൽ ഗുരുവായൂരപ്പന്റെ നടയിലാണെന്നു ഉറപ്പാ.കിഴക്കേ നടയിൽ നിന്നും ആ തിരക്കിലും നാട്ടിലില്ലാത്ത നമ്മളെയൊക്കെ മനസ്സുകൊണ്ട് ഗുരുവായൂരെത്തിച്ച അനുഭൂതി.തൃശൂർ പൂരത്തിന് കൊടിയേറ്റം മുതൽ കൊടിയിറക്കം വരെ വളരെ ഭംഗിയായി കാണിച്ചു തരും. അതാണെങ്കിൽ ഞാൻ ദുബായ് എത്തിയ അമ്പലവും ഉത്സവവും എല്ലാം മിസ് ചെയ്യുന്ന സമയം.നേരിട്ട് പോയാലും കാണാൻ പറ്റാത്ത പല കാഴ്ചകളും പിന്നെ ഗീതാമ്മയുടെ കൂടെയുള്ള യാത്രകളും.എല്ലാം ഒരേ പൊളി.
.
ദുബായിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ കാണാൻ പറ്റും എന്നൊരുറപ്പും ഉണ്ടായിരുന്നില്ല.എക്സ്പോയിലുണ്ടെന്നു കണ്ടെങ്കിലും ഡ്യൂട്ടി ദിവസം ഇറങ്ങാൻ തന്നെ വല്യ പാടാ.ഒരു വെള്ളിയാഴ്ച ഫോട്ടോ കണ്ടപ്പോ തന്നെ മെസ്സേജ് അയച്ചു യൂ എ ഇ പവിലിയനിൽ ഉണ്ടെന്നു പറഞ്ഞെങ്കിലും ആറ്റു നോറ്റു രണ്ടു മണിക്കൂർ പവലിയനിൽ കാത്ത് നിന്ന് കാണാതെ തിരിച്ചു വന്നു.പക്ഷെ എക്സ്പോയുടെ കിഴക്കേ നടയിലുണ്ടന്ന് പറയുമ്പോഴേക്കും ഞാൻ റൂമിലെത്തിയിരുന്നു.അങ്ങനെയാണീ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ബ്രഹ്മനായകം മഹാദേവൻ മാഷിനെയും കൂടെ പുതിയ കുറേപേരെയും പരിചയപ്പെടാനുള്ള ഭാഗ്യം കിട്ടിയത്(thanks to the person behind this).മാഷേ കണ്ടു തിരിച്ചു വരുമ്പോഴാണ് ശരത്തേട്ടന്റെ സ്റ്റോറിയിൽ മീറ്റപ്പ് ഉണ്ടെന്നുള്ളത് ഓർമ വന്നത്.മെട്രോ ഇറങ്ങി നടന്നകത്ത് കയറുമ്പോൾ എല്ലാവരും ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞപ്പോൾ പോയി കൈ കൊടുത്തു ആരാണെന്നു മനസ്സിലായോ പേര് ഇങ്ങോട്ട് പറയണം എന്ന് നിർബന്ധിച്ചപ്പോൾ ഗീതാമ്മ ആരുടെയോ പേര് പറയാൻ പോയി.” നിക്ക്.. ഞാൻ ആലോചിക്കട്ടെ” എന്നും പറഞ്ഞു കുറച്ചു നേരം ആലോചിച്ചെങ്കിലും ഒരു ക്ലൂ ചോദിച്ചപ്പോ “എക്സ്പോ പൂരപ്പറമ്പിൽ നിന്നും രണ്ടു പ്രാവശ്യം മിസ്സായ ആളാണെന്നു പറഞ്ഞപ്പോൾ “വാര്യർ.. ദൈവമേ.. കണ്ടു പിടിച്ചല്ലേ..അവസാനം ദുബായ് വരേണ്ടി വന്നു നേരിട്ട് കാണാൻ” ന്നും പറഞ്ഞു ശ്രീകൃഷ്ണൻ കുചേലനെ കെട്ടിപ്പിടിച്ച പോലൊരു കെട്ടിപ്പിടുത്തം. ഒന്ന് കാണണം ന്നു ആഗ്രഹിച്ചവർ കെട്ടി പിടിച്ച ആകാംക്ഷയിൽ കയ്യിന്നു പോയി.. സംസാരിക്കാൻ വാക്കുകൾ കിട്ടണില്ല. ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ലന്നത് വേറെ കാര്യം. പക്ഷെ നമ്മളെയൊക്കെ ഓർമയുണ്ടെന്നറിഞ്ഞപ്പോളുണ്ടായ സന്തോഷം. തിരക്കിനിടയിൽ അവിടെയുള്ള ആരോ പേര് ചോദിച്ചപ്പോ “അതുൽ” എന്ന് പറയുമ്പോൾ അവിടെ ഉണ്ടായിരുന്നൊരു ബ്രോ പറയുവാ ” വാര്യർ” എന്ന് പറഞ്ഞാലേ അറിയൂ. ശരത്തേട്ടന്റെ സ്റ്റോറിയിലൊക്കെ കാണാറില്ലേ”ന്നൊക്കെ.. യാ മോനെ.. നമ്മളെയൊക്കെ ശ്രദ്ധിക്കാനും ആൾക്കാറുണ്ടെന്നപ്പോൾ മനസ്സിലായി. ഫോട്ടോ എടുക്കാൻ പോയപ്പോ ഇവനെ നമുക്ക് നടുക്ക് നിർത്താം എന്ന് കേട്ടപ്പോ വീണ്ടും സന്തോഷം. ഇതൊക്കെ കഴിഞ്ഞു പാറ(ജിതിൻ പാറ) ബ്രോയെ പോയി പരിചയപെട്ടു. മച്ചാൻ ഒരേ പൊളി. ചെറിയ സമയം കൊണ്ട് ഒരു പരിചയവുമില്ലാത്തവരെ സ്വന്തമാക്കിയ നിമിഷം. തിരക്കൊക്കെ കഴിഞ്ഞു ഗീതാമ്മയോട് സംസാരിക്കുമ്പോൾ പറയുവാ.. “മണാലിയുടെ സുഖോന്നും ദുബായി കിട്ടില്ല ട്ടാ..” ഇവിടെ ജീവിക്കുന്നവരുടെ കഥ കേട്ടിട്ട് സങ്കടായി.. എത്ര കഷ്ടപെട്ടിട്ടാ ആൾക്കാർ ഇവിടെ ജീവിക്കുന്നത്. സാഹചര്യം കൊണ്ട് നാട്ടിൽ നിൽക്കാൻ പറ്റാത്ത എത്ര ആൾക്കാരാ ഇവിടെ.. ഓരോ കഥകളും പറയുമ്പോ ഞാനിങ്ങനെ ആലോചിക്കുവാ.. ആദ്യായിട്ട് കാണുന്ന എന്നോട് ഇങ്ങനൊക്കെ സംസാരിക്കണമെങ്കിൽ ഗീതാമ്മ വേറെ ലെവലല്ലേ. കുറച്ചു സമയം സംസാരിക്കാൻ പറ്റി. ശരത്തേട്ടനും കുറേ കാര്യങ്ങൾ സംസാരിക്കുന്നിതിനിടയിൽ ആരോ സെൽഫി എടുക്കാൻ വിളിച്ചു എനിക്കും വേണമെന്ന് പറഞ്ഞപ്പോ.. “അതിനെന്താ വാര്യരെ എന്നും പറഞ്ഞു ഫോൺ വാങ്ങി ഫോട്ടോ എടുത്തു തന്നു..പെട്ടെന്ന് തന്നെ വീഡിയോ എടുക്കുന്ന കണ്ടപ്പോ അയ്യോ. കയ്യിന്ന് പോയി.. എനിക്ക് ഒന്ന് പ്രിപ്പയർ ചെയ്യാനുള്ള സമയം പോലും തന്നില്ല. അത് കൊണ്ട് അഭിനയമില്ലാത്ത എന്റെ ഒറിജിനൽ എക്സ്പ്രെഷൻ കിട്ടി. എല്ലാം കഴിഞ്ഞു നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടി എന്നു തോന്നിയതിൽ പിന്നെ കൂടുതൽ വെറുപ്പിക്കാതെ ശരത്തേട്ടനോട് യാത്രപറയാൻ പോയപ്പോൾ “തൃശ്ശൂർക്ക് വരുന്നുണ്ട്.. നമുക്ക് കാണണമെന്നു പറഞ്ഞപ്പോൾ “ഡൺ” പറഞ്ഞു യാത്ര പിരിഞ്ഞപ്പോഴും ഞാൻ ആലോചിക്കുവായിരുന്നു അന്ന് എക്സ്പോയിൽ കട്ട പോസ്റ്റായിട്ടും കാണാത്ത വളരെ നന്നായി. ഈ ഒരു നിമിഷം കിട്ടില്ലായിരുന്നു. ഇത്രയും അടുക്കില്ലായിരുന്നു. നമ്മുടെയൊക്കെ ജീവിതത്തിൽ മുകളിലുള്ളൊരാൾ എഴുതി വച്ച സ്ക്രിപ്റ്റിൽ കിട്ടിയ ഒന്നൊന്നര ക്ലൈമാക്സ്.. ഉണ്ണിക്കത്ഭുതമാഹ്ളാദം” 🥰 ഫോട്ടോയിൽ ഇത്രയധികം ചിരിപ്പിച്ച പാറ ബ്രോയ്ക്ക് പ്രത്യേക നന്ദി 😍🙏🏻

About the author

Leave a Reply

Your email address will not be published. Required fields are marked *