സ്ഥലം: മമ്പറം ഹോസ്പിറ്റൽ സമയം: വർഷങ്ങൾക്ക് മുന്നേ ഇതേ ദിവസം
ആകാശവാണി
ഇന്ന് കേരളത്തിൽ കനത്ത ഇടിയും മഴയ്ക്കും സാധ്യതായെന്നു കാലാവസ്ഥ റിപ്പോർട്ട്..
വൈകുന്നേരമടുത്തു.. കാർമേഘങ്ങൾ ഇരുൾമൂടികെട്ടിയ പോലെ… മഴ..ഗംഭീര മഴ,, അതാ മമ്പറം ഹോസ്പിറ്റലിൽ ഒരു അട്ടഹാസം.. എന്നെ പാര വയ്ക്കാൻ വേണ്ടി മാത്രം ഭൂമിയിലേക്ക് അവതാരമെടുത്തവളുടെ ജനനം..ജനന സമയത്ത് പ്രകൃതി പോലും സ്തംഭിച്ചിരിക്കുന്നു.എങ്ങനാ ആവാതിരിക്കുന്നെ.. ക്രോധം വന്നാൽ മണിച്ചിത്ര താഴിലെ ശോഭനയാണ് ഗൂയിസ് ….!!!!
വയസ്സിൽ ചെറുതാണെങ്കിലും അഞ്ചു വയസ്സ് വരെ സംസാരിക്കാത്ത എന്നെ സംസാരിക്കാൻ പഠിപ്പിച്ചവൾ…
അങ്കണവാടിയിൽ മൂന്നാം വയസ്സ് മുതൽ ഉപ്പുമാവ് വാങ്ങാൻ വന്നു സംഭവം കിടു ആണെന് മനസിലായപ്പോൾ അവിടെ എന്റെ കൂടെ അഡ്മിഷൻ എടുത്തവളാ..അങ്ങനെ മാങ്ങാട് സ്കൂളിലും പോയി.. അവിടെയും രാവിലെ മുതൽ ഓടിക്കളിച്ചാൽ മതിയെന്നും ഉച്ചക്ക് ഉപ്പുമാവും കഴിച്ചു കിടന്നുറങ്ങാമെന്നു വിചാരിച്ചപ്പോൾ “എന്നെ അങ്കണവാടിക്കാർ ചതിച്ചതാ ഗൂയിസ് എന്നും പറഞ്ഞു കയ്യിലുള്ള സ്ലേറ്റിൽ തറ പറ എഴുതാൻ തുടങ്ങിയവൾ … അവിടുന്ന് ഭവൻസിലേക്ക് ചേക്കേറിയപ്പോഴും ഇംഗ്ലീഷിന്റെ എ ബി സീ ഡി അറിയാത്ത കാലത്ത് അവിടെ ചേർത്തപ്പോഴും കയറി ചെന്ന് സ്റ്റാറായവൾ.. എന്റെ പ്രോഗ്രസ്സ് കാർഡ് വന്നാൽ മഞ്ചും കിറ്റ്കാറ്റും കൈക്കൂലി കൊടുത്താൽ അച്ഛനെക്കാൾ നന്നായി അച്ഛന്റെ ഒപ്പിടുന്നവൾ.. അവിടുന്ന് പ്ലസ്ടു കഴിഞ്ഞു ആയുർവേദത്തിൽ ചേരണമെന്നും പറഞ്ഞപ്പോഴും പലരും എതിർത്തപ്പോഴും ഓരോ വർഷവും പഠിച്ചു പാസ്സായി ഡോക്ടർ അതുല്യ ലക്ഷ്മി എന്ന പേര് കിട്ടിയപ്പോൾ എതിർത്തവരെയൊക്കെ വായ അടപ്പിച്ച മുതലാണ്.. എന്നോട് ഈ കൊണ കൊണ പറയുമെങ്കിലും ഡോക്ടറെ കാണാൻ വരുന്ന ഓരോരുത്തരോടും ഇത്ര പക്വതയുടെ സംസാരിക്കുന്ന കേൾക്കുമ്പോൾ ഞാൻ തന്നെ ഞെട്ടി പോയിട്ടുണ്ട്.. (സത്യായിട്ടും പെയിഡ് പ്രൊമോഷനല്ല).. എന്നിട്ടും ഈ പ്രാവശ്യം നാട്ടിൽ പോയപ്പോഴും പുറത്തിറങ്ങിയാൽ അച്ഛൻ കാര്യമായിട്ട് വിളിക്കുന്നെന് പറഞ്ഞു” പല സ്ഥലങ്ങളിൽ നിന്നും ഒരു ആവശ്യവുമില്ലാതെ വിളിച്ചു വരുത്തി സന്തോഷം കാണുന്ന വീട്ടിലെ സൈക്കോ ഡോക്ടർ..![]()
![]()
![]()
